2010, ജൂൺ 30, ബുധനാഴ്‌ച

www.nadakam.com - നാടകം ഡോട്ട് കോം

ലോകചരിത്രത്തില്‍ ആദ്യമായി മലയാള നാടകങ്ങള്‍ക്കും, നാടകപ്രവര്‍ത്തകര്‍ക്കും വേണ്ടി,
ഒരു പ്രവാസി സംരംഭമായി, സമ്പൂര്‍ണമായും മലയാള ഭാഷയില്‍ തികച്ചും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു നാടക വെബ്സൈറ്റ്.

http://www.nadakam.com/

പ്രിയമുള്ളവരേ,

ഒരു കാലത്ത് മലയാളികളുടെ ജീവിതത്തെ നാടകത്തെപോല ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരു കലാരൂപം
ഉണ്ടാവുകയില്ല. ഇടവപ്പാതി ആരംഭിക്കുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളിലും,
നഗരങ്ങളിലും പുതിയ സീസണിലേക്കുള്ള പ്രൊഫഷണല്‍ നാടകക്യാംമ്പുകള്‍ ഉണരുകയായി.
പട്ടിണിയുടെയും, പ്രാരാബ്ദങ്ങളുടെയും പങ്കുവെക്കപ്പെടലുകള്‍ നടന്നിരുന്ന പഴയ നാടക
ക്യാമ്പുകള്‍ ഇന്നും മലയാളിയുടെ ഗൃഹാതുരതകളുടെ നിറപ്പകിട്ടുകളില്ലാത്ത ഓര്‍മകളാണ്.

കര്‍ക്കിടകം പെയ്തൊഴിഞ്ഞു കഴിയുമ്പോഴേക്കും ആ വര്‍ഷത്തേക്കുള്ള ആദ്യ നാടകത്തിനുള്ള
സ്റ്റേജ് ഒരുങ്ങുകയാവും. പിന്നീടങ്ങോട്ടുള്ള ഉത്സവകാലം ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം
ജീവിതം മറന്നുള്ള നാടകമാണ്. മേടമാസം എത്തുന്നതോടെ ആ വര്‍ഷത്തെ കളികള്‍
അവസാനിക്കുകയായി. പിന്നീട് വീണ്ടും അടുത്ത സീസണിലേക്കുള്ള ക്യാമ്പിലേക്ക്.
ഇതിനിടയില്‍ നാട്ടിന്‍പുറങ്ങളില്‍ ഒരുങ്ങുന്ന അമേച്ചര്‍ നാടക സംഘങ്ങള്‍ നിരവധി.
ഡിസംബറിലെ തിമിര്‍ത്തു വീശുന്ന വൃശ്ചികകാറ്റിന്‍റെ നാളുകളിലായിരിക്കും ‍അവയിലധികവും രൂപം
കൊള്ളുന്നത്‌.

നാടകത്തെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ട് വരാനായില്ലെങ്കിലും, തളര്‍ന്നു
വീഴാതെ നിലനിര്‍ത്താനായി നടത്തുന്ന ഒരു ശ്രമത്തിന്റെ ഭാഗമായി ഒരു വെബ്സൈറ്റ്
നിലവില്‍ വരികയാണ്. തികച്ചും ഒരു പ്രവാസി സംരംഭമായ നാടകം ഡോട്ട് കോം
റിയാദില്‍ ഒരു നാടക വേദിക്കും, ചില്‍ഡറന്‍'സ് തിയ്യറ്ററിനും കൂടി തുടക്കം കുറിക്കുന്നു.
എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായം ഈ സംരഭത്തിനു അനിവാര്യമാണ്.

മലയാളിയുടെ ഗൃഹാതുരത്വങ്ങളിലേക്കുള്ള ഒരു യാത്രകൂടിയാണ്‌ നാടകം.കോം എന്ന വെബ്സൈറ്റ്.

ലക്‌ഷ്യങ്ങള്‍

നാടകത്തെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു ജനങ്ങളിലേക്കെത്തിക്കുക.
ഓണ്‍ലൈന്‍ വഴി കേരളത്തിലെ എല്ലാ നാടക സംഘങ്ങളെയും ഒന്നിപ്പിക്കുക.
നേരിട്ട് നാടക ബുക്കിങ്ങിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.
നാടക കലാകാരന്മാരെയും, അവരുടെ കഴിവുകളേയും പരിചയപ്പെടുത്തുക.
പുതിയ നാടകങ്ങളെ പരസ്യപ്പെടുത്തുക.
നാടക വാര്‍ത്തകളും, പരിപാടികളും പരസ്യപ്പെടുത്തുക.
അവശ നാടകകലാകാരന്മാരെ സഹായിക്കാനുള്ള കൂട്ടായ്മകള്‍ക്ക് നേതൃത്വം കൊടുക്കുക.
നാടകകലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിക്കുക.
നാടകങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് പ്രൊമോട്ട് ചെയ്യുക.
നാടകഏജന്‍സികളെ പരസ്യപ്പെടുത്തുക.
സര്‍ക്കാരില്‍ നിന്നും അവശ നാടകകലാകാരന്മാര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നേടുന്നതിനു സഹായിക്കുക.
നാടകോല്‍സവങ്ങള്‍ സംഘടിപ്പിക്കുക.
അര്‍ഹതപ്പെട്ട നാടക കലാകാരന്മാരെ ആദരിക്കുക.
നാടക വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള അവസരം സൃഷ്ടിക്കുക.
കേരള സംഗീത നാടക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുക.
നാടകം.കോം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക
നാടകക്കളരികള്‍ സംഘടിപ്പിക്കുക
നാടകഗാന ആലാപന സദസ്സുകള്‍ സംഘടിപ്പിക്കുക
നാടകഗാന ആലാപന മത്സരങ്ങള്‍ സംഘടിപ്പിക്കുക
നാടകഗാന ഗാനമേളകള്‍ സംഘടിപ്പിക്കുക

അംഗമാവുക, അരങ്ങുണര്‍ത്തുക!!!!!!!
http://www.nadakam.com/
info@nadakam.com
00966507069704